തിരുവനന്തപുരം: വിവാദവിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാതെ ദ്വിദിന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് യോഗത്തില്‍ ചര്‍ച്ച തുടങ്ങി.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, കെ.ഇ. ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ കെ. പ്രകാശ്ബാബു, സത്യന് മൊകേരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. യോഗം ഇന്ന് സമാപിക്കും.
സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഇന്നത്തെ കൗണ്‍സില്‍ ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: