അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് 23 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ)അറസ്റ്റ് ചെയ്യുകയും അവരുടെ നാല് ബോട്ടുകള്‍ പിടികൂടൂകയും ചെയ്തു. നാഷണല്‍ ഫിഷ്വര്‍ക്കേഴ്സ് ഫോറമാണ് ഇക്കാര്യമറിയച്ചത്.
അന്താരാഷ്ട്ര മാരിടൈം ബോര്‍ഡര്‍ ലൈന്‍ സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയതെന്ന് ഫോറം സെക്രട്ടറി മനീഷ് ലോധരി പറഞ്ഞു. 23 മത്സ്യത്തൊഴിലാളികളെയും നാല് ബോട്ടുകളും പിഎംഎസ്എ കറാച്ചിയിലേക്ക് കൊണ്ട് പോയെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 9ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് 40 മത്സ്യപ്രവര്ത്തകരെയും ഏഴ് ബോട്ടുകളും തട്ടിക്കൊണ്ട് പോകാന്‍ പാക്കിസ്ഥന് ശ്രമിച്ചിരുന്നു. തട്ടിക്കൊണ്ട് പോയവരെ പിന്നീട് പാക്കിസ്ഥാന് മോചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: