ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വൈശാഖ പുണ്യകാലത്തിന് ഇന്നലെ തുടക്കമായി. വൈശാഖത്തിലെ പുണ്യദിനമായ അക്ഷയ തൃതിയയും ബലരാമജയന്തിയും ഇന്ന് ആഘോഷിക്കും.
ക്ഷേത്രത്തില്‍ കഴകക്കാരുടെ വകയായി മൂന്നു നേരം മേളത്തോടെ കാഴ്ചശീവേലി നടക്കും. 30 ന് ശ്രീശങ്കരാചാര്യ ജയന്തിയും, മെയ് ഒമ്പതിന് നരസിംഹ ജയന്തിയും, മെയ് 21ന് ദത്താത്രേയജയന്തിയും മെയ് 25 ന് മത്സ്യാവതാര സുദിനവുമാണ്. അക്ഷയതൃതീയ ദിനത്തില്‍ ഭക്തര്‍ക്ക് പൂജിച്ച സ്വര്‍ണ്ണലോക്കറ്റുകള്‍ ലഭ്യമാക്കാര്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: