മുക്കം: കാരശേരി കരിയോട്ട് ബലരാമസ്വാമി ക്ഷേത്രത്തിലെ അക്ഷയ തൃതീയ പൊങ്കാല മഹോത്സത്തിന് തുടക്കമായി.
വ്യാഴാഴ്ചവൈകീട്ട് അടിതൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്ര നടന്നു . മഹോത്സവ ചടങ്ങുകള്‍ക്ക് ചെറുതായ്യൂര് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.
ഇന്ന് വൈകീട്ട് വേദിയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് നാടകം നാഗമീത്ത് തമ്പുരാട്ടി ശനിയാഴ്ച്ച പഞ്ചാഗ്നി സമര്‍പ്പണം, സര്‍വ്വൈശ്വര്യ പൂജ, ദേശഗുരുതി, പ്രഭാഷണം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ദേവിക്ക് പൊങ്കാല സമര്‍പ്പണം. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: