പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ജിജി അഞ്ചാനിയെയും ജോമോള്‍ ജോസഫിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ബിജെപി സ്ഥാനാര്‍ഥി തങ്കമ്മ പി.കെയായിരുന്നു ജിജി അഞ്ചാനിയുടെ എതിരാളി. കോട്ടയം പിഡബ്ല്യുഡി എന്‍ജിനീയര്‍ മുഖ്യ വരാണാധികാരിയായിരുന്നു.
തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് വിട്ടുനിന്നു. പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസിലെ ബെന്നി തോമസും വൈസ് പ്രസിഡന്റ് രമാദേവി രാമചന്ദ്രനും രാജിവച്ചതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് നടന്നത്. 13 വാര്‍ഡുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനു മൂന്ന്, കേരള കോണ്‍ഗ്രസിനു മൂന്ന്, ബിജെപിക്ക് അഞ്ച്, എല്‍ഡിഎഫിനു രണ്ട് എന്നതാണു കക്ഷിനില. യുഡിഎഫ് മുന്‍ ധാരണപ്രകാരം ആദ്യ ഒന്നേകാല്‍ വര്‍ഷവും അവസാന ഒന്നേകാല്‍ വര്‍ഷവും കേരള കോണ്‍ഗ്രസിനും ഇടയ്ക്കുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനമെന്നായിരുന്നു എഴുതിയുണ്ടാക്കിയ കരാര്‍.
പിന്നീടു കേരള കോണ്‍ഗ്രസ് മുന്നണി വിട്ടെങ്കിലും ഈ ധാരണ പാലിച്ച് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: