വൈക്കം: യുവാവിനെ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ രാജീവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴിച്ച രാത്രി മാരാകായുധങ്ങളുമായി എത്തിയ ഡിവൈഎഫ്ഐ നേതാവ് പുഷ്കരന്റെ നേതൃത്വത്തില്‍ എട്ടോളം വരുന്ന സംഘമാണ് വെട്ടിയതെന്ന് രാജീവ് പോലീസിന് നല്കിയ മൊഴില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാജീവിന്റെ അനുജന് സജീവിനെയും ഒരു സംഘം വീട് കയറി ആക്രമിക്കുകയും വീട്ടുഉകരണങ്ങള് നശിപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സജീവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കളാരുമില്ലാതെ കഴിഞ്ഞിരുന്ന ഗൗരി തമ്പാട്ടിയെന്ന വൃദ്ധയെ സംരക്ഷിച്ചിരുന്നത് സജീവായിരുന്നു ഗൗരിതമ്പാട്ടി വീടും പുരയിടവും സജീവിന്റെ പേരില്‍ എഴുതിനല്‍കിയിരുന്നു. ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷണത്തിന് കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: