കോട്ടയം: ഡിജിപി ലോക്നാഥ് ബഹ്റയുടെ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്ന സൂചിപ്പിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ പ്രചരിക്കുന്നു. കേരളത്തിലെ ‘പോലീസ് ഉദ്യേഗസ്ഥര്ക്കുള്ള’ അറിയിപ്പ് എന്ന തലക്കെട്ടിലാണ് ലഘുലേഖ ഇറങ്ങിയത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം ഇന്ന് നടക്കാനിരിക്കേയാണ് ലഘുലേഖയുടെ പ്രചാരണം. ഇതിന്റെ പകര്്പ്പുകള് പത്ര ഓഫീസുകളിലെത്തി. കേരള പോലീസിനുവേണ്ടി സംസ്ഥാന ഭാരവാഹികള്‍ എന്ന പേരിലാണ് ലഘുലേഖ ഇറക്കിയിരിക്കുന്നത്. ഡിജിപിയായി ടി.പി. സെന്‍കുമാറിനെ വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തിങ്കളാഴ്ച വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: