കാലടി: ആദി ശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ ശ്രീശങ്കരജയന്തിക്ക് ഒരുക്കങ്ങളായി. ഇന്ന് വൈകിട്ട് ആറിന് കാലടിയില്‍ സാംസ്കാരിക സമ്മേളനം ബേലൂര്‍ മഠം സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ ജഡ്ജി വി. എന്‍. സത്യാനന്ദന് അദ്ധ്യക്ഷനാകും.
ചടങ്ങില്‍ ശങ്കര ജയന്തിയോടനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. നാളെ കാലടി ടൗണില്‍ വൈകിട്ട് 6.30ന് ഭജനസന്ധ്യ നടക്കും. ശങ്കര ജയന്തി ദിവസമായ 30ന് രാവിലെ 10.30ന് ആദിശങ്കര കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ സന്ന്യാസി സംഗമം നടക്കും. നൂറുകണക്കിന് സന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും. സന്യാസി സംഗമം സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ശ്രീ ശങ്കര ദര്‍ശനങ്ങളും കാലിക പ്രസക്തിയും എന്ന വിഷയത്തിന് സ്വാമി ദര്‍ശനാനന്ദ സരസ്വതി ചര്‍ച്ച നയിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന മഹാപരിക്രമ കേന്ദ്രമന്ത്രി ഡോ. സുഭാഷ് റാവു ഭാംറോജി ഉദ്ഘാടനം ചെയ്യും.
കാഞ്ചി മഠാധിപതി ശ്രീ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികള്‍ മുഖ്യാതിഥിയായിരിക്കും. പരിക്രമവാദ്യമേളങ്ങളുടേയും ഭജനകളുടേയും അകമ്പടിയോടെ മുതലകടവില് എത്തി തുടര്‍ന്ന് പൂര്‍ണ്ണ നദീപൂജ, ആരതി, മഹാസ്നാനം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ആലുവ വിദ്യാപീഠത്തിലെ ആചാര്യ•ാര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: