കൊച്ചി: ആഭ്യന്തരസുരക്ഷ മുന്‍നിര്‍ത്തി പാര്‍ലമെന്ററി കമ്മിറ്റി തീരദേശ സുരക്ഷയെക്കുറിച്ച് വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന യോഗത്തില്‍ പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ആറ് കമ്മിറ്റിഅംഗങ്ങള്‍ പങ്കെടുത്തു.
എംപിമാരായ മജീദ് മേമന്, അധീര്‍ രഞ്ജന്‍ ചൗധരി, ബിഷ്ണു പാദ റായ്, സത്യപാല്‍ സിംഗ്, പ്രതാപറാവു ജാദവ്, പ്രേം ചന്ദുമജാര തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നു. കൊച്ചി തുറമുഖത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യുകയും തീരദേശത്തെ ദുരന്തനിവാരണസംവിധാനം, സിഐഎസ്എഫിന്റെ തൊഴില്‍ സാഹചര്യം എന്നിവ വിലയിരുത്തുകയും ചെയ്തു.
ഇന്റലിജന്‍സ് എഡിജിപി മുഹമ്മദ് യാസീന്‍, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് പ്രതിനിധികള്‍, സിഐഎസ്എഫ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, പോലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: