നെടുമ്പാശേരി: ബിജെപി നേതാവ് എല്‍. കെ. അദ്വാനിയെ ബിജെപി ജില്ല കമ്മിറ്റി സന്ദര്‍ശിച്ച് മെമ്മറ്റോ സമ്മാനിച്ചു. ബിജെപി ജില്ല പ്രസിഡന്റ് എന്‍. കെ. മോഹന്‍ ദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, മദ്ധ്യമേഖല സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, ജില്ല സെക്രട്ടറിമാരായ എം.എന്‍ ഗോപി ,എം.എ ബ്രഹ്മരാജ് ,വൈസ് പ്രസിഡന്റ് ടി.പി മുരളി ,മനോജ് എന്നിവര്‍ നേത്രത്വം നല്കി.
ബുധനാഴ്ച്ച കേരളത്തില്‍ എത്തിയ അദ്ദേഹം ഇന്നലെ തിരുവല്ലയില്‍ നടന്ന മെത്രോപ്പോലിത്ത ക്രിസോസ്റ്റമിന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം വൈകിട്ട് 7 മണിക്ക് ദല്‍ഹിക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: