കിങ്ങസ്റ്റ്ണ്:ആദ്യ ടെസ്റ്റില്‍ വിജയം നേടി പാക്കിസ്ഥാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി. യൂനിസ് ഖാന് പതിനായിരം റണ്‍സ് തികച്ച ടെസ്റ്റില്‍ പാക്കിസ്ഥാന് ഏഴു വിക്കറ്റിനാണ് വിജയിച്ചത്.
മഴ തടസപ്പെടുത്തിയ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 121 റണ്‍സ് ലീഡുനേടിയ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെ 152 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് 32 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റുചെയ്ത പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് നേടി വിജയം കരസ്ഥമാക്കി.
ഓപ്പണര്‍മാരായ അസര്‍ അലിയും (1), അഹമ്മദ് ഷിഹ്സാദും (6) യൂനിസ് ഖാനും (6) അനായാസം കീഴടങ്ങിയെങ്കിലും ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹഖ് 12 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ യാസിര്‍ ഷായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ് ചുരുട്ടിക്കെട്ടിയത്. 63 റണ്‍സ് വിട്ടുകൊടുത്ത് യാസിര്‍ ഷാ ആറു വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ വിന്‍ഡീസ് 152 റണ്‍സിന് പുറത്തായി. സ്കോര്‍: വിന്‍ഡീസ് :286, 152. പാക്കിസ്ഥാന്: 407, മൂന്ന് വിക്കറ്റിന് 36
പ്രതികരിക്കാൻ ഇവിടെ എഴുതുക: