കോഴിക്കോട്: ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ന് മിസോറാമും മേഘാലയയും ഏറ്റുമുട്ടും. വൈകിട്ട് 3.45ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ചമത്സരങ്ങളിലൊക്കെ വിജയം നേടിയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. വ്യത്യസ്ത ഗ്രൂപ്പുകളില്‍ കളിച്ച ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ മുട്ടുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു പിടി താരങ്ങള്‍ ഇരു ടീമുകളിലുണ്ട്. ഗോളടിയില്‍ മിസോറമിനേക്കാള് മേല്‍ക്കൈ മേഘാലയക്കാണ്.
തമിഴ്നാടിനെ 12 ഗോളില്‍ മുക്കിയ ടീമാണവര്‍. വൈകീട്ട് 5.30ന് നടക്കുന്ന സമാപന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കും. കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: