ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ നഗരസഭ കൗണ്‍സില്‍ ഭരണം ബിജെപിക്ക്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഇവിടെ അവരുടെ ഇരുപത്തിയഞ്ച് കൗണ്‍സിലര്‍മാരില്‍ ഇരുപത്തിമൂന്ന് പേരും ബിജെപിയില്‍ ചേര്‍ന്നു. മുപ്പത് അംഗങ്ങളാണ് ആകെയുള്ളത്.
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് തപിര്‍ ഗവൊയുടെയും സാന്നിദ്ധ്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് പുതിയതായി എത്തിയ കൗണ്‍സിലര്‍മാരെ അഭിനന്ദിച്ചുകൊണ്ട് ഖണ്ഡു പറഞ്ഞു. ഇറ്റാനഗര്‍ നഗരസഭക്ക് പൂര്‍ണപിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: