തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരേ മൂന്നാറില്‍ നടക്കുന്ന സമര പന്തല്‍ പൊളിച്ചതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. മൂന്നാറിലെ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
സമരക്കാര്‍ക്കിടയില്‍ ഭിന്നതയെത്തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആര്.നീലകണ്ഠനു പകരം ആംആദ്മി പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്.
ഇതിനിടെ, സമരപന്തല്‍ പൊളിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്നങ്ങള്‍ക്കു പിന്നിലെന്നു പൊന്പിള ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: