ന്യൂദല്‍ഹി : പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍ . ചികിത്സയ്ക്കും വീടുവയ്ക്കുന്നതിനും മറ്റുമായി തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് മുന്‍കൂറായി തുകയെടുക്കാന്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തല്‍ മതി.
മുന്‍പ് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം ആവശ്യമായിരുന്നു .ചികിത്സയ്ക്കും മറ്റുമായി ഡോക്ടറില്‍ നിന്നുള്ള സാക്ഷ്യപത്രവും ആവശ്യമായിരുന്നു. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു .
പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ടുള്ള നൂലാമാലകള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം . വീടു വാങ്ങുന്നതിന് 90 ശതമാനത്തോളം ഫണ്ട് പിന്‍വലിക്കാന്‍ അനുവദിച്ച് കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: