തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകന് ഹരീഷ്സാല്വേയുടെ ഉപദേശം തേടി. സെന്‍കുമാര്‍ ഡിജിപിയായി എത്തുമ്പോള്‍ ലോക്നാഥ് ബെഹ്റയെ എന്തു ചെയ്യണമെന്ന്സാല്സേവയോട് സര്‍ക്കാര്‍ ചോദിച്ചു.
സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഹരീഷ് സാല്‍വേയുടെ ഉപദേശവും സര്‍ക്കാര്‍ തേടിയത്. അവധിയില്‍ പോയ മുന്‍ വിജിലന്‍സ്ഡയറക്ടര്‍ ജേക്കബ് തോമസ്തിരിച്ചെത്തുമ്പോള് എവിടെ നിയമക്കണമെന്നും സര്‍ക്കാര്‍ സാല്വയോട്ആരാഞ്ഞു.
ശങ്കര്‍ റെഡ്ഡിയുടെ നിയമനകാര്യത്തിലും സര്‍ക്കാര്‍ സാല്വേയോട്വിശദീകരണം തേടി. സാല്‍വേയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ പുന:പരിശോധന ഹരജി നല്‍കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
അതേ സമയം, സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാന്‍ നിര്‍ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവ്സര്ക്കാറിന്ലഭിച്ചു. സെന്‍കുമാര്‍ തന്നെയാണ്ഉത്തരവ്ചീഫ് സെക്രട്ടറിക്ക്കൈമാറിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: