ന്യൂദല്‍ഹി: ‘ഐപിഎല്‍ ഇലവന്’ പ്രചരിച്ചത് തന്റെ വ്യാജ അക്കൗണ്ടിലൂടെയാണെന്നും ഫാന്റസി ലീഗുകളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി.
മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി പ്രചരിച്ച ‘ഐപിഎല്‍ ഇലവന്’ ആരാധകരുടെ എതിര്‍പ്പിന് കാരണമായിരുന്നു. ധോണിക്ക് പകരം ഫോമില്ലാത്ത റിഷഭ് പന്ത് ടീമില്‍ ഇടം നേടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, സ്റ്റീവ് സ്മിത്ത്, എ.ബി. ഡിവില്ലിയേഴ്സ്, നിതീഷ് റാണ, മനീഷ് പാണ്ഡേ, റിഷഭ് പന്ത്, സുനില്‍ നരെയ്ന്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ക്രിസ് മോറിസ് എന്നിവരാണ് ഗാംഗുലി തെരഞ്ഞെടുത്തതായി പ്രചരിച്ച ഐപിഎല്‍ ഇലവനില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: