തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകിക്കരുത്. സെന്‍കുമാറിന് ഡിജിപി സ്ഥാനം നല്കാന് വൈകുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരുമെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: