തിരുവനന്തപുരം: ഇരുപത്തിയൊന്ന് മാസത്തിനകം കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സഹകരണ ബാങ്ക് എന്ന പേരിലായിരിക്കും കേരള ബാങ്ക് നിലവില്‍ വരിക. റിസര്‍വ് ബാങ്ക് റെഗുലേറ്ററി അതോറിറ്റി നിഷ്കര്‍ഷിക്കുന്ന നിലയിലായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം.
അതേസമയം സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതിനുശേഷം നടപ്പാക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
സഹകരണ ബാങ്കുകളെ മുന്നോട്ട് കൊണ്ടുപോകാന്‍ കേരള ബാങ്ക് അനിവാര്യമാണെന്ന് കേരള ബാങ്കിനെ കുറിച്ച് പഠിച്ച കമ്മിറ്റി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ. എംഎസ് ശ്രീറാം ചെയര്‍മാനായ കമ്മിറ്റിയാണ് കേരള ബാങ്ക് അനിവാര്യമാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: