മുംബൈ: എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമര്‍ശിച്ച് നടനും നിരുപകനുമായ കെ.ആര്.കെ. തിയറ്ററിൽ എത്തിയത് കാർട്ടൂൺ കാണാൻ അല്ലെന്നും താൻ നിരാശനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആദ്യ ഭാഗത്തിന്റെ 10 ശതമാനം പോലുമെത്താന്‍ രണ്ടാം ഭാഗത്തിനായില്ല. ആദ്യഭാഗത്തിന്റെ വിജയം ഉപയോഗിച്ച് രാജമൗലി പ്രേഷകരെ കബളിപ്പിക്കുകയാണ്ചെയ്തതെന്നും കെ.ആര്.കെ പറയുന്നു.
തന്റെ മൂന്ന് മണിക്കൂര്‍ സമയം ബാഹുബലി കണ്ട് വെറുതെ കളഞ്ഞു. മോശം സംവിധായകനാണ് രാജമൗലി. 2017ലെ ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് അദ്ദേഹം അർഹിക്കുന്നുവെന്നും കെ.ആർ.കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യക്കാർക്ക് ഉറപ്പായും ഈ ചിത്രം ഇഷ്ടപ്പെടും എന്നാൽ ഹിന്ദിക്കാർക്ക് കഴിയില്ല. യാഥാർത്ഥ്യത്തിൽ നിന്നും നൂറു മൈൽ അകലെയാണ് ചിത്രത്തിലെ സീനുകളെന്നും ഇയാൾ പറയുന്നു.
കെ.ആര്.കെയുടെ ട്വീറ്റിനെതിരെ വന്‍ വിമര്ശനമാണ്സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ മോഹന്‍ലാലിനെ പരിഹസിച്ച്ട്വീറ്റ്ചെയ്തതിന്കെആര്കെയെ മോഹന്‍ലാലിന്റെ ആരാധകര്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന രണ്ടാംമൂഴം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്സംബന്ധിച്ചായിരുന്നു കെആര്‍കെയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: