മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മൂന്നാറില്‍ സമരം നടത്തിയ പൊന്പിള ഒരുമൈ പ്രവര്‍ത്തകരുടെ സമരപന്തല്‍ പൊളിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.
മൂന്നാര്‍ പോലീസാണ് കേസെടുത്തത്. അതേസമയം, മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി എസ്.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആര്.നീലകണ്ഠനു പകരം ആംആദ്മി പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങിയതോടെ പൊന്പിള ഒരുമൈ നേതാവ് ഗോമതിഅഗസ്റ്റിനും സംഘവും ഇടഞ്ഞിരുന്നു.
ഇതിനിടെ, സമരപന്തല്‍ പൊളിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്നങ്ങള്‍ക്കു പിന്നിലെന്നു ഗോമതി അഗസ്റ്റിന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: