ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നസിയില്‍ മോട്ടലിനു പുറത്തുണ്ടായ വെടിവപ്പില്‍ ഇന്ത്യാക്കാന്‍ കൊല്ലപ്പെട്ടു. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവപ്പിനിടയില് ഖാണ്ഡു പട്ടേല്‍( 56) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം. സംഘങ്ങള്‍ തമ്മിലുള്ള വെടിവപ്പില്‍ ഒരു വെടിയുണ്ട ലക്ഷ്യം തെറ്റി പട്ടേലിന് കൊള്ളുകയായിരുന്നു. ഒരു ഹോട്ടലിലെ ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: