കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മികച്ച സ്കോറിലേക്ക്. സഞ്ജു വി. സാംസണിന്റെ അര്‍ധ സെഞ്ച്വറിയാണ് ദല്‍ഹിക്ക് മികച്ച സ്കോര്‍ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 14 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി.
38 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 60 റണ്‍സടിച്ചു കൂട്ടിയ മലയാളി താരം സഞ്ജു വി സാംസണാണ് ദല്‍ഹിയുടെ ഇന്നിങ്സിന് അടിത്തറ നല്‍കിയത്. സഞ്ജുവിനെ ഉമേഷ് യാദവ് പുറത്താക്കി.
ഐ.പി.എല്‍ പത്താം സീസണില്‍ സഞ്ജുവിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. നേരെത്തെ റെയ്സിങ് പുണെ സൂപ്പര്‍ജയന്റിനെതിരെ സഞ്ജു സെഞ്ചുറി അടിച്ചിരുന്നു. 15 റണ്‍സെടുത്ത കരുണ്‍ നായരെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: