ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കടല്‍ക്ഷോഭത്തില്‍ 2012 മുതല്‍ സ്ഥലവും വീടും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ പണം അനുവദിച്ചതായി മന്ത്രി ജി.സുധാകരന് അറിയിച്ചു.
ഇതിനായി ആദ്യഘട്ടത്തില്‍ നാലു കോടി 74 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2012 മുതല്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങളെ മുന്‍ഗണനക്രമത്തിലാണ് തെരെഞ്ഞെടുത്തിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 79 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം നല്‍കും. ഗുണഭോക്താക്കള്‍ തന്നെ സ്ഥലം കണ്ടെത്തി രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പണം നല്കുവാന് ആണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: