മങ്കൊമ്പ്: കുട്ടനാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം ഇന്ന് മൂന്നിന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. നെടുമുടി പാലത്തിന് സമീപമുള്ള നാല് സെന്റ് സ്ഥലത്ത് 65 ലക്ഷം രൂപാ മുതല്‍ മുടക്കിയാണ് ബാങ്കിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന് നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് ടി.എന്‍. രാമന്‍പിള്ള അധ്യക്ഷത വഹിക്കും. സേവിങ് ഡെപ്പോസിറ്റ് സ്കീമിന്റെ ഉദ്ഘാടനം മന്ത്രി തോമസ് ചാണ്ടി നിര്‍വഹിക്കും. ബാങ്കില്‍ ആരംഭിക്കുന്ന സ്വര്‍ണപണയ വായ്പയുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: