വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയുമായി വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് അമേരിക്കക്ക് താല്‍പ്പര്യം.
പ്രശ്നം നയതന്ത്രതലത്തില്‍ പരിഹരിക്കുക വലിയ ബുദ്ധിമുട്ടായിക്കഴിഞ്ഞു. മിസൈല്‍ വേധ സംവിധാനം ഒരുക്കി നല്‍കിയതിന് ദക്ഷിണ കൊറിയ തങ്ങള്‍ക്ക് പണം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിന് നൂറു കോടി ഡോളര്‍ വരും. ബുധനാഴ്ച അമേരിക്ക ഉത്തരകൊറിയയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ദം ഉത്തരകൊറിയയില്‍ ചെലുത്തിവരികയാണെന്നും ട്രംപ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: