പുതുക്കാട്: ദേശീയപാത കുറുമാലിയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റ ചില്ല് പൊട്ടിതെറിച്ചു. അപകടത്തില്‍ െ്രെഡവര്‍ക്ക് പരിക്കേറ്റു.െ്രെഡവര്‍ കോട്ടയം പൈക സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.കൈക്ക് പരിക്കേറ്റ െ്രെഡവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ചില്ലാണ് പൊട്ടിവീണത്.
ചൂട് കൂടിയതാണ് ചില്ല് പൊട്ടാന്‍ കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: