തൊടുപുഴ: മുതലക്കോടത്തിന് സമീപം കാറിടിച്ച് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികനായ കരിമണ്ണൂര്‍ നെടുങ്ങാട്ട് സണ്ണി ജോര്‍ജിനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിന് സമീപത്താണ് അപകടം.
മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് വരികയായിരുന്നു സണ്ണി. സ്കൂളിന് മുന്നിലെ വളവില്‍ തിരിക്കാന്‍ ശ്രമിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. കാറ് ഇടിച്ച് ബൈക്ക് സമിപത്തെ രണ്ടരയാള്‍ ആഴമുള്ള തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. വെള്ളം കുറവുള്ള തോടിന്റെ വശത്തോട് ചേര്‍ന്ന് മുന്‍ഭാഗം കുത്തിയ നിലയിലാണ് ബൈക്ക്.
വശങ്ങള് കരിങ്കല്ലുകൊണ്ട് കെട്ടിയതാണ്. ഇതിലിടച്ചാണ് സണ്ണിയ്ക്ക് പരിക്കേറ്റത്. ബൈക്ക് തെറിച്ച് പോകുന്നത് കണ്ട് ഓടികൂടിയ സമീപത്തെ നാട്ടുകാരാണ് പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലാക്കിയത്. മോണയ്ക്കും പല്ലിനും സാരമായി പരിക്കുണ്ട്. അതോ സമയം അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചതായാണ് ബന്ധുക്കള്‍ നല്കുന്ന വിവരം.
സംഭവം സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചിട്ടും കേസെടുത്തിട്ടിലെന്നും ബന്ധുക്കള്‍ പറഞ്ഞു. വശങ്ങള് കെട്ടാത്തയിവിടെ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: