കാളിയാര്‍: മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി ഇടിച്ച് നാല് വയസുകാരന് പരിക്ക്. വണ്ണപ്പുറം കുറ്റിവേലില്‍ കാസിമിന്റെ മകന് റിസ്വാനാണ് പരിക്കേറ്റത്.
വണ്ടി ഇടിച്ച് തെറിപ്പിച്ച കുട്ടിക്ക് കാലിന് പൊട്ടലുണ്ട്. കാലിന്റെ മുട്ടിന് താഴെ റോഡിലുരഞ്ഞ് തൊലി പോയ കുരുന്നിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വണ്ണപ്പുറം മുട്ടുകണ്ടത്താണ് അപകടം നടന്നത്. ബന്ധുവീട്ടില്‍ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു കുട്ടി. ഓട്ടോയില്‍ നിന്നും ഇറങ്ങിയ റിസ്വാനെ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാളിയാര്‍ സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
വണ്ണപ്പുറത്ത് നിന്നും മണ്ണ് എടുക്കാന്‍ ഓടുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.മണ്ണെടുക്കുന്നതിനായി ലോറിക്ക് പാസ് ഉണ്ടെന്ന് കാളിയാര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: