അമ്പലപ്പുഴ: ഭാഗവത സത്രവേദിയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. ആര്‍ടിസ്റ്റ് സുജാതന്റെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്മാരാണ് ഒരാഴ്ചകൊണ്ട് സത്രവേദിയില്‍ ശ്രീകൃഷ്ണക്ഷേത്രം നിര്‍മ്മിച്ചത്. 180 അടി നീളവും 48 മീറ്റര്‍ വീതിയുമുള്ള വേദിയില്‍ 80അടി നീളത്തിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. തെര്‍മോകോള്‍ പ്ലാസ്റ്റിക്, ഇരുമ്പ്, പോളിഫോം തുടങ്ങിയവ ഉപയോഗിച്ചാണ് ശ്രീകോവിലിന്റെയും ചുറ്റമ്പലത്തിന്റെയും നിര്‍മ്മാണം.
ചുവര്‍ചിത്രത്തില്‍ കൃഷ്ണലീലകളും ദശാവതാരവുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ദ്വാരകയില്‍ നിന്നെത്തിച്ച കൃഷ്ണവിഗ്രഹം പൂജാദി ചടങ്ങുകളോടെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അമ്പതു വര്‍ഷത്തെ തന്റെ കലാജീവിതത്തിനിടയില്‍ ആദ്യമായാണ് അമ്പലപ്പുഴ ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് സുജാതന്‍ പറഞ്ഞു.
ക്ഷേത്രത്തിനുള്ളില്‍ ക്യാമറ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പത്തുതവണയിലേറെ ക്ഷേത്രത്തില്‍ കയറിയിറങ്ങിയാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: