ആലപ്പുഴ: നവഒലി ജ്യോതിര്‍ദിനം 18 നോടനുബന്ധിച്ചുള്ള ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ സമ്മേളനം 30ന് നടക്കും. രാവിലെ 9.30ന് തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഓഫീസില്‍ അരൂര്‍ എംഎല്‍എ അഡ്വ. എ.എം. ആരിഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഏരിയ സമ്മേളനം നാളെ വൈകിട്ട് നാലിന് നഗരസഭ ടൗണ്‍ഹാളില്‍ ചേരും. മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷനാകും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: