പേരാമ്പ്ര: പാലേരി ടൗണില്‍ മനൂസ് ബേക്കറി അടിച്ചു തകര്‍ത്ത കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്ക്കൂള് ജീവനക്കാരനായ പി.സി ബാബു പാറ ചാലില്‍ സിപിഎം പ്രാദേശിക നേതാവ് മരുതോളി വിശ്വനാഥന്റ മകന് മരുതോളിഹരികൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്.
ബേക്കറി മുഴുവനായും തകര്‍ക്കുകയും ഒരു ലക്ഷം രുപയോളം നഷ്ടം ഉണ്ടായതായും കണക്കാക്കുന്നു .ഈ പ്രദേശങ്ങളില്‍ സിപിഎം നടത്തിയ അക്രമത്തില്‍ നൂറോളം കുലയ്ക്കാറായ വാഴകളും തെങ്ങിന് തൈകളും വെട്ടി നശിപ്പിച്ചിരുന്നു. വീടുകള്‍ക്ക് നേരെ വ്യാപകമായി ബോംബേറും നടത്തിയിരുന്നു’
പ്രതികരിക്കാൻ ഇവിടെ എഴുതുക: