കൊച്ചി: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോരകച്ചവട നിയമം നടപ്പാക്കാന്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ആവശ്യപ്പെട്ടു.
സുപ്രീംകോടതി നിര്‍ദ്ദേശം വന്നിട്ടും നഗരകച്ചവട സമിതികള്‍ വര്‍ഷങ്ങളായിട്ടും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. വന്‍കിട കച്ചവടക്കാരുടെ താല്പര്യങ്ങളാണ് ഇതിനുപിന്നില്‍, അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് വഴിയോര കച്ചവട മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു.
യൂണിയന് സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് ജനറല്‍ സെക്രട്ടറി സിബി വര്‍ഗീസ്, ട്രഷറര്‍ കെ. ജയന്, നേതാക്കളായ ഒ.കെ. ധര്‍മ്മരാജ്, ബി. ശശിധരന്, അരിക്കോത്ത് രാജന്, കെ.ജി. അനില്‍കുമാര്‍, ജി.എസ്. ബാബു, കെ.എസ്. നസിയ, ബി. രഘു, മനോജ് മാധവന്, പി.എം. വേലു തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂണിയന് പ്രസിഡന്റായി ബി. ശശിധരന് (കൊല്ലം), ജനറല്‍ സെക്രട്ടറിയായി ഒ.കെ. ധര്‍മ്മരാജ് (കോഴിക്കോട്), ട്രഷററായി പി. ഭുവനേന്ദ്രന് (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: