വൈക്കം: പടഞ്ഞാറെ നട റോഡിലെ നടപ്പാതയില്‍ ടയല്‍ പാകി ചങ്ങലയിട്ട് തിരിച്ചത് കാല് നടയാത്രക്കാര്‍ക്ക് ദുരിതമായി. കൊച്ചുകവല-കച്ചേരിക്കവ റോഡ്, പടിഞ്ഞാറെനട റോഡുകളുടെ ഇരുവശങ്ങളിലുമാണ് നടപ്പാത വ്യാപരികള്‍ കയ്യേറിയത്. കച്ചവട വസ്തുക്കള്‍ നിരത്തി വെച്ചിരിക്കുന്നതുമൂലം അപകടങ്ങള്‍ പതിവായി. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന നടപാത കയ്യേറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. അടിയന്തരമായി നടപാതയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് നാട്ടൂകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: