കൊച്ചി: വ്യവസായിക മേഖലയില്‍ സുരക്ഷ എന്നത് എന്നെന്നും അനുവര്‍ത്തിക്കേണ്ട ജീവിത മൂല്യമായി കാണണമെന്ന് ആഗോള പെട്രോളിയം സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഫൈസല്‍ ഐ. ഖാന്. കുസാറ്റില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുസാറ്റ് വിസി ഡോ. ജെ. ലത അദ്ധ്യക്ഷയായി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിആര്‍ഡിഓ ഗവേഷണ മുഖ്യ കണ്ട്രോളര് ഡോ. ചിത്രാ രാജഗോപാല്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ്, സേഫ്ടി കൗണ്‍സില്‍ ചെയര്മാന് സി. കെ. സോമന് എന്നിവര്‍ സംസാരിച്ചു. കാനഡാ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: