ആലുവ: ആലുവ ജീലാനി ശരീഫില്‍ നടക്കുന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിന്റെ ഭാഗമായി ആത്മീയ സമ്മേളനം നടന്നു. സി. മമ്മുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഖുതുബുസ്സമാന്‍ ഇശ്ഖിന്റെ വിളക്ക് എന്ന വിഷയത്തില്‍ ഇല്യാസ് ഹുദവിയും ‘ഖുതുബുസ്സമാന്‍ വരുത്തിയ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ ശാഹ് സ്വാദിഖ് ജീലാനി കുന്നുംപുറവും പ്രഭാഷണം നടത്തി. ശൈഖ് അബ്ദുസ്സലാം ഖാസിമി, മുഹമ്മദ് ശാഫി ഫൈസി, മുഹമ്മദ് റഫീഖ് ഹസനി ജീലാനി, മുഹമ്മദ് ശാഫി ഫൈസി, മുഹമ്മദ് റഫീഖ് ഹസനി, ശാഹ് അബ്ദുല്‍ ജബ്ബാര്‍ ജീലാനി കുന്നുംപുറം, ശാഹ് അബ്ദല്ന്നാസിര് ജീലാനി ചുള്ളിക്കോട് എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥി സംഗമം സഅ്ദുല്ലാ വളപുരം ഉദ്ഘാടനം ചെയ്തു.
പ്രവാസി സംഗമം ജലാലുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശൈഖ് ഹനീപ് ഖാദിരി അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: