കൊച്ചി: ദ്രോണാചാര്യ ബോക്സിങ് അക്കാദമിയുടെ ലോഗോ പ്രകാശനം കേന്ദ്ര കായികവകുപ്പുമന്ത്രി വിജയ് ഗോയല്‍ നിര്‍വഹിച്ചു. കായികരംഗത്തെ ദേശീയ സംഘടനയായ ക്രീഡാഭാരതിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലാണ് അക്കാദമി. എളമക്കര സരസ്വതി വിദ്യാലയ കാമ്പസില്‍ ജൂണ്‍ 14 മുതല്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങും. ബോക്സിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ പരിശീലനം നല്‍കും.
ലോഗോ പ്രകാശനചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി. ദാസന്, വൈസ്പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സി. എം. ഐ. മേത്തര്‍, ക്രീഡാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ജി. സജീവ്കുമാര്‍, ജില്ലാ പ്രസിഡന്റും ബോക്സിങ് കോച്ചുമായ ഷിബു ആന്റണി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, മേഖലാ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ്ചന്ദ്രന്, ക്രീഡാഭാരതി ജില്ലാ ട്രഷറര്‍ എന്‍. രാജീവ്, ബിജെപി ബിസിനസ് സെല്‍ കണ്‍വീനര്‍ മനോജ് തുടങ്ങിയവര്‍ ലോഗോപ്രകാശനത്തില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: