കുഞ്ചിത്തണ്ണി: പരസ്യമായി ശാസിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടും മന്ത്രി മണി പാര്‍ട്ടിക്ക് വഴങ്ങുന്നില്ല. ഇന്നലെ രാവിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച മന്ത്രി ശൈലിമാറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞു. ഞാന്‍ ശൈലി മാറ്റില്ല, മാറ്റിയാല്‍ ഞാന്‍ തന്നെ മാറിപ്പോകും. മണി പറഞ്ഞു.
ഇരുപതേക്കറിലെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. വിവാദത്തിന് കാരണക്കാരനായതിനാലാണ് നടപടി. സഹോദരന് ലംബോദരന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും മന്ത്രി മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: