ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി
തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും പ്രവര്‍ത്തന മികവിലേക്ക് തിരിഞ്ഞ് നോക്കാന്‍ സമയമായെന്നും കേജ്രിവാൾ ട്വിറ്ററില്‍ കുറിച്ചു. ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്. ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കണം. അതില്‍ ഒട്ടും കുറവുണ്ടാവാന്‍ പാടില്ല. നിലനില്‍പ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 181 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 വാര്‍ഡുകള്‍ മാത്രമേ എ.എ.പിക്ക് ലഭിച്ചിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: