തിരുവന്തപുരം: ഡിജിപി സ്ഥാനത്ത്പുനര്നിയമിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ടി.പി സെന്‍കുമാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സര്‍ക്കാറിന്നല്‍കിയ നിയമോപദേശം.
എന്നാല്‍ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ്സാല്വേയോട്സര്ക്കാര് ഉപദേശം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുന്നത്.
ഡിജിപി സ്ഥാനത്ത്നിയമിക്കാത്തത്എന്തുകൊണ്ടാണെന്ന്അറിയില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായത് ചെയ്യുമെനുമണ് സെന്‍കുമാറിന്റെ പ്രതികരണം. ഭാവികാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: