ശ്രീനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. വിസ്താര്‍ യാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. രണ്ട് ദിവസമാണ് അമിത് ഷാ കാശ്മീരിലുണ്ടാവുക.
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്നതാണ് വിസ്താര്‍ യാത്രയുടെ മുഖ്യലക്ഷ്യം. മൂന്ന് എംപിമാരും 26 എംഎല്‍മാരുമാണ് കാശ്മീരില്‍ ബിജെപിക്കുള്ളത്. ഒഡിഷ, ലക്ഷദ്വീപ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലും ഷാ സന്ദര്‍ശനം നടത്തുന്നുണ്ട്.
കലാപകലുഷിതമായ കാശ്മീരിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ഏറെ രാഷ്ട്രീയപ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: