കുന്നത്തൂര്‍: ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി നല്കിയ മുച്ചക്ര വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. കുന്നത്തൂരില്‍ കഴിഞ്ഞദിവസം നടന്ന വാഹനപരിശോധനയിലാണ് വാഹനം മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായത്. ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന വാഹനം ഇന്‍വാലിഡ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍പ്പെടുന്നതും നികുതി ഒടുക്കേണ്ടാത്തവയുമാണ്. ഈ വാഹനത്തിന്റെ സൈഡുചക്രങ്ങള് ഇളക്കിമാറ്റി മോട്ടോര്‍സൈക്കിളായി ഉപയോഗിച്ചു വരികയായിരുന്നു. പോരുവഴി അമ്പലത്തുംഭാഗം ചരിഞ്ഞയ്യത്ത് വീട്ടില്‍ ഉണ്ണിയുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തതാണ് വാഹനം.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി കെ കരണാണ് വാഹനം പിടികൂടിയത്. ഇത്തരത്തില്‍ വാഹനം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഇങ്ങനെയുള്ള വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: