ജെയ്പൂര്‍: രാജസ്ഥാനിലെ ഒരു കല്യാണക്കുറി ഇപ്പോള്‍ നവമാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്. വേറെന്നുമല്ല ഇതിന്റെ കാരണം ഈ കല്യാണക്കുറിയിൽ നിറഞ്ഞു നിൽക്കുന്നത് പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട നയങ്ങൾ എന്നതാണ്.
പ്രദേശത്തെ പഞ്ചായത്ത് അംഗം കൂടിയായ വധുവിന്റെ അമ്മാവനാണ് ഇത്തരത്തില്‍ രസകരമായ കല്യാണക്കുറികള്‍ അച്ചടിച്ചത്. ഇതിലൂടെ പൗരന്മാര്ക്ക് പ്രധാനമന്ത്രിയുടെ ജനോപകരമായ പദ്ധതികളെ പറ്റി ബോധവത്കരണം നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വീടുകളില്‍ ശൗചാലയം വേണമെന്ന നിര്‍ദ്ദേശവും കല്യാണക്കുറിയില്‍ വച്ചിട്ടുണ്ട്.
കഴിഞ്ഞമാസം ബെംഗളൂരുവില്‍ നടന്ന മറ്റൊരു വിവാഹത്തില്‍ സ്വച്ഛ ഭാരതത്തിന്റെ ലോഗോ ഉപയോഗിച്ചിരുന്നു. ഇത് ട്വിറ്ററിലൂടെ പങ്കുവച്ച യുവാവിന്റെ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവയ്ക്കുകയും ട്വിറ്ററില്‍ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: