കൊഴിഞ്ഞാമ്പാറ:ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.കൊഴിഞ്ഞാമ്പാറ കരിമണ്ണ് സ്വദേശി നാരായണന്റെ മകന് ആറുച്ചാമി(74) മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലങ്കോടുള്ള ബന്ധുവീട്ടില്‍ പോകുന്ന വഴി നല്ലേപ്പിള്ളിയില്‍ വച്ച് എതിരെ വന്ന ബൈക്ക് ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു.കൂടയുണ്ടായിരുന്ന രണ്ട് പേരെ നിസാര പരിക്കുകളോടെ അത്താണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യ:കമലം.മക്കള്‍:മുരളി,നാരായണസ്വാമി,അര്ജ്ജുനന്,ശാരദാമണി,രേണുക,മരുമക്കള്‍: വിജയകുമാര്‍,മുരളി,സുനിത,സ്മിത,ഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: