വാഴൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണം കേരളത്തില്‍ നടപ്പിലാക്കി വരികയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഇതു പൂര്‍ത്തിയാവുന്നതോടെ വെളിയില്‍ നിന്നു വൈദ്യുതി മേടിക്കേണ്ടി വന്നാലും സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാഴൂര്‍ പഞ്ചായത്തിലെ 17ാം മൈല്‍ നരിയങ്കല്‍ കുടിവെള്ള പദ്ധതി ചെക്ക് ഡാമിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ കുടിവെള്ള ലഭ്യതാ വാര്‍ഡ് പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ജോണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം വി.പി. റെജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
പദ്ധതി പൂര്‍ത്തിയായതോടെ ഏഴാം വാര്‍ഡിലെ 110 കുടുംബങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭിച്ചുതുടങ്ങി. ജില്ലാ പഞ്ചായത്ത് പദ്ധതിവിഹിതം, കേരളാ സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതിയും ചെക്ക്ഡാമും പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: