അയ്മനം: പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് എല്‍ഡിഎഫിലെയും യുഡിഎഫിലെയും ജനപ്രതിനിധികള്‍ വിട്ടുനിന്നതില്‍ വന്‍പ്രതിഷേധം. ഇന്നലെ രാവിലെ 10ന് കേന്ദ്രസാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജര്‍ ഇതിനുവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് തുറന്ന് പ്രവര്‍ത്തിച്ച് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംബന്ധിക്കാതെ എല്‍ഡിഎഫും യുഡിഎഫും ബഹിഷ്ക്കരിക്കുകയായിരുന്നു. അയ്മനം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളെയും ക്ഷണിച്ച പരിപാടിയുടെ നോട്ടീസും അച്ചടിച്ച് വിതരണം നടത്തിയിരുന്നു. എംപിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും സ്ഥലം എംഎല്‍എ പങ്കെടുക്കാത്തതിന്റെ കാരണം രാഷ്ട്രീയ വിരോധം മൂലമാണെന്ന് പറയുന്നു.
വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി കാണുന്നവരാണ് വികസന വിരോധികളെന്ന് യോഗത്തില്‍ പങ്കെടുത്ത ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: