ഹോം » പ്രാദേശികം » കാസര്‍കോട് » 

മറാഠികള്‍ക്ക്‌ നോണ്‍ക്രീമിലെയര്‍; നിവേദനം കമ്മീഷന്‍ പരിഗണിക്കും

July 11, 2011

കാസര്‍കോട്‌: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ 25 ന്‌ തിരുവനന്തപുരത്തെ വെളളയമ്പലം കനകനഗറിലെ കമ്മീഷന്‍ ഓഫീസായ അയ്യങ്കാളി ഭവനില്‍ സിറ്റിംഗ്‌ നടത്തുന്നു. ഗോലാ, എരുമക്കാര്‍, കോനാര്‍, ഊരാളി നായര്‍ തുടങ്ങിയ വിഭാഗങ്ങളെ യാദവ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുളള ആവശ്യവും, വീരശൈവരിലെ അവാന്തര വിഭാഗങ്ങളായ ഗുരുക്കള്‍, കുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, പപ്പട ചെട്ടി, സാധു ചെട്ടി, വൈരാവി, വൈരാഗി, മംപതി, അമ്പലക്കാരന്‍, ആണ്ടി, ലിയാകത്ത്‌ എന്നീ വിഭാഗങ്ങളെ വീരശൈവരോടൊപ്പം ചേര്‍ത്ത്‌ സംവരണം നല്‍കണമെന്ന ആവശ്യവും സിറ്റിംഗില്‍ പരിഗണിക്കും. കൂടാതെ മറാഠി വിഭാഗത്തിന്‌ നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്ന നിബന്ധനയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന നിവേദനവും കമ്മീഷന്‍ പരിഗണിക്കും. കമ്മീഷണ്റ്റെ കോര്‍ട്ട്‌ ഹാളില്‍ രാവിലെ ൧൧ ന്‌ നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ ജി ശിവരാജന്‍, മെമ്പര്‍മാരായ മൂല്ലൂര്‍ക്കര മുഹമ്മദലി സഖാഫി, കെ ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി വി ആര്‍ പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കും. മേല്‍ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്ക്‌ സിറ്റിംഗില്‍ പങ്കെടുത്ത്‌ തെളിവ്‌ നല്‍കാവുന്നതാണ്‌.

Related News from Archive
Editor's Pick