ചങ്ങനാശേരി: നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ കുമരങ്കരിയില്‍ നിന്നും പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. കോട കലക്കി പ്ലാസ്റ്റിക് ബാരലില്‍ കുമരങ്കരി പാലത്തിനു സമീപം പാടശേഖര ത്ത് സൂക്ഷിച്ച നിലയിലായിരുന്നു. കുമരങ്കരിയിലും പരിസരങ്ങ ളിലും വാറ്റുചാരായം വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍്ന്ന് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം കിടങ്ങറയ്ക്കു സമീപം നക്രാല്‍ പുതുവേല്നിന്നും ബാരലില്‍ പാടശേഖരത്ത് സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോട പിടിച്ചിരുന്നു. എക്്സൈസ് ഇന്‍സ്പക്ടര്‍ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ആര്. സാബു, പി.എസ് ശ്രീകുമാര്‍, ലാലു തങ്കച്ചന്, അനില്‍കുമാര്‍, അജേഷ്, മജീദ്, ജയന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: