കോട്ടയം: വടവാതൂര്‍ ഇഎസ്ഐ ഡിസ്പെന്‍സറിക്ക് വേണ്ടി പുതുതായി പണിപൂര്‍ത്തീകരിച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നത് പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവിലാണ്. പതിനേഴായിരത്തില്പരം തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്രയമാവുന്ന ഡിസ്പെന്‍സറി ആധുനിക നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശോചനീയമായ ഡിസ്പെന്സറിയില് സന്ദര്‍ശനം നടത്തിയ ശേഷം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, പഞ്ചായത്ത് പ്രസിഡന്റ് സുരജ്, കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, പി.എസ്. ഉണ്ണി വടവാതൂര്‍, ഗിരീഷ്കുമാര്‍, സജീവ് കുമാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: