തൃപ്പൂണിത്തുറ: മഹാത്മാഗ്രന്ഥശാലയുടെ ശതാഭിഷേക ആഘോഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ലായം കൂത്തമ്പലത്തില്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി 1934 ജനുവരി 14 നു ഗ്രന്ഥശാലയുടെ ഒന്നാം വാര്‍ഷികത്തില്‍ അധ്യക്ഷത വഹിച്ച് ചരിത്രത്തിലിടം നേടിയതാണ് ഈ മഹാഗ്രന്ഥശാല. ആഘോഷം ഒരു വര്‍ഷത്തേക്കാണ്.
സംസ്കാരങ്ങള്‍ വളരുന്നത് വായനയിലൂടെയാണ് അതില്‍ വായനശാലകള്‍ക്കുള്ള പങ്കു വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രശസ്ത നോവലിസ്റ്റ് സേതു മുഖ്യ പ്രഭാഷണം നടത്തി. ഇരുളില്‍ നിന്ന് എഴുത്തു മുറിയിലേക്ക് തന്നെ എത്തിച്ചത് നാട്ടിലെ വായനശാല ആണെന്ന് സേതു അനുസ്മരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ടി.വി. വിജയകൃഷ്ണന് അധ്യക്ഷനായി. ചടങ്ങില്‍ എം.സ്വരാജ് എംല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംല്‍എ, ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി, ഡോ. കെ.ജി. പൗലോസ്, കൗണ്‍സിലര്‍ വി.ആര്. വിജയകുമാര്‍, സി.എന്‍. സുന്ദരന്‍, ആര്. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പുനര്‍വസു വാദ്യ കലാകേന്ദ്രം വിദ്യാര്‍ത്ഥികള്‍ പഞ്ചാരിമേളം അവതരിപ്പിച്ചു. മഹാത്മാ ഗ്രന്ഥശാല ഭാവന വനിതാവേദിയുടെ നേതൃത്വത്തില്‍ സ്വാഗത ഗാനാലാപനം നടന്നു. മഹാത്മാ ഗായക സംഘത്തിലെ പ്രശസ്ത പിന്നണി ഗായകര്‍ ബാബുരാജ് സംഗീതരാവ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: